കൊച്ചി: എറണാകുളം ചോറ്റാനിക്കര പൈനിങ്കല്‍ പാലസ് സ്‌ക്വയറില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയത്. വിവിധ കവറുകളിലായി അസ്ഥികൂടത്തിന്റെ ഭാഗങ്ങളും വീടിന് അകത്ത് നിന്ന് തലയോട്ടിയുമാണ് കിട്ടിയത്. [www.malabarflash.com]
30 വര്‍ഷമായി ആള്‍താമസമില്ലാത്ത വീടായിരുന്നു ഇതെന്നും ആള്‍താമസമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്നും പൊലീസ് പറയുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധനയ്ക്കായി എത്തിയതായിരുന്നു. പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്.
എന്നാല്‍ തലയോട്ടിക്ക് എത്ര പഴക്കമുണ്ട് എന്നതുള്‍പ്പെടെ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. അതേസമയം, വൈറ്റിലയില്‍ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണിതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 30 വര്‍ഷമായി ആള്‍ താമസമില്ലാത്ത വീടാണിതെന്ന് പൊലീസ് വ്യക്തമാക്കി.
0 Comments