ഡിസംബര്‍ 15നാണ് ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയ വിവരം നാട്ടുകാര്‍ അറിഞ്ഞത്. പ്രഭാതസവാരിയ്ക്കിറങ്ങിയ ചിലരാണ് 250 കെവിഎ ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയ വിവരം കണ്ടെത്തിയത്. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ചെമ്പ് കമ്പികളും, ഓയിലും മോഷ്ടിച്ച കള്ളന്‍മാര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ അവശേഷിക്കുന്ന ഭാഗം തൊട്ടടുത്തുള്ള പാടത്ത് ഉപേക്ഷിച്ചു.
ഇതോടെ വൈദ്യുതിയില്ലാതെ വിഷമിക്കുകയാണ് പ്രദേശവാസികള്‍.വൈദ്യുതി മുടങ്ങിയതോടെ ജലസേചനത്തിനായി കര്‍ഷകര്‍ക്ക് ഇലക്ട്രിക് പമ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. കൂടാതെ അടുത്ത മാസം നടക്കാനിരിക്കുന്ന യുപി ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനവും തടസ്സപ്പെട്ടിരിക്കുകയാണ്.
വൈദ്യുതിയില്ലാതായതോടെ ഡീസല്‍ ജനറേറ്ററുകളെ ആശ്രയിക്കാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിതരായി. ഇവയ്ക്ക് വലിയ വിലയാണ് ഇവര്‍ നല്‍കേണ്ടിവരുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. കൂടാതെ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ’’ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. എത്രയും വേഗം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും,’’ എന്ന് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വക്താവ് അറിയിച്ചു.
താല്‍ക്കാലികമായി ഗ്രാമത്തില്‍ വൈദ്യുതിയെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവെന്ന് വിദ്യുച്ഛക്തി വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ നരേന്ദ്ര ചൗധരി പറഞ്ഞു. ‘അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് സൊറാഹയിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ശൈത്യകാലത്താണ് ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പതിവായി നടക്കുന്നത്. പട്രോളിംഗ് ശക്തമാക്കാന്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,’’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഗ്രാമത്തില്‍ ഇതുവരെ വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ലെന്നും മോഷണം നടന്ന അന്ന് മുതല്‍ തങ്ങള്‍ ഇരുട്ടിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.
’’ ഇതാദ്യമായല്ല ഇത്തരമൊരു മോഷണം നടക്കുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ മോഷണത്തെപ്പറ്റി അധികൃതരോട് മുമ്പും പറഞ്ഞിരുന്നു. എന്നാല്‍ മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറായില്ല,’’ പ്രദേശവാസിയായ രമേഷ് സിംഗ് പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഇത്തരം മോഷണം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഗ്രാമീണരുടെ ആവശ്യം. കൂടാതെ ഇത്തരം മോഷണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.

0 Comments