NEWS UPDATE

6/recent/ticker-posts

വ്യായാമത്തിന്റെ മറവില്‍ മതവിരുദ്ധത പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത വേണം- കാന്തപുരം

കിഴിശ്ശേരി: വ്യായാമത്തിന്റെ മറവില്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍. സുന്നികള്‍ വ്യായാമത്തിന് എതിരല്ല. പക്ഷേ, വിശ്വാസികള്‍ എല്ലാ കാര്യങ്ങളിലും മതനിഷ്ഠയുള്ളവരാകണം. സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]

കുഴിമണ്ണ ഇസ്സത്ത് നോളജ് കാമ്പസ് 30-ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ (സ്‌കോളറിയം) മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്സത്ത് പ്രസിഡന്റും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. കേരള മുസ് ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, കെ.പി. സുലൈമാന്‍ ഹാജി, ശാഫി സഖാഫി മുണ്ടമ്പ്ര, മുഹ് യുദ്ദീന്‍ സഅദി, വടശ്ശേരി ഹസന്‍ മുസ് ലിയാര്‍, എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് മുശ്താഖ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.കെ. ശാഫി സഖാഫി മുണ്ടംപറമ്പിനെ ചടങ്ങില്‍ അനുമോദിച്ചു.

ഞായറാഴ്ച രാവിലെ നടന്ന ബ്രിഡ്ജിങ് ജനറേഷന്‍ ശക്കീര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. വി.എം. ഹനീഫ നിസാമി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ദാരിമി ചീക്കോട്, കെ.വി. അബ്ദുല്ല മുസ് ലിയാര്‍, സുബൈര്‍ സഖാഫി, ശഫീഖ് ഹിശാമി, സന്തോഷ് കുഴിമണ്ണ, ഹുസൈനാര്‍ മണ്ണാര്‍ക്കാട്, പ്രന്‍സിപ്പല്‍ പി.സി.എം. സഈദ്, ബഷീര്‍ സഖാഫി, റഷീദ് മുണ്ടംപറമ്പ്, പി. സുലൈമാന്‍ മുസ് ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

സ്‌കോളേഴ്‌സ് സമ്മിറ്റ് അബ്ദുല്ല അഹ്‌സനി ചെങ്ങാനി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുറഹ്‌മാന്‍ സഖാഫി മീനടങ്ങൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഹമ്മദ് ദാരിമി കുട്ടശ്ശേരി, റഫീഖ് സഖാഫി പൂക്കോട്ടൂര്‍, ശംസുദ്ദീന്‍ നിസാമി കാരക്കുന്ന്, നൗഫല്‍ ഇര്‍ഫാനി കോടാമ്പുഴ, യൂസുഫ് മിസ്ബാഹി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments