നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ മാലിന്യകുഴിയിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ (മൂന്നു വയസ്) ആണ് മരിച്ചത്. രാജസ്ഥാനിലെ ഗായത്രി നഗർ സ്വദേശികളാണ് റിദാന്‍റെ മാതാപിതാക്കൾ.[www.malabarflash.com]
വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയോടെയാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വിമാനത്താവളത്തിന് സമീപമുള്ള ഓടയിൽ നിന്നും കുട്ടിയെ കണ്ടെത്തി.
ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
0 Comments