പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ചു മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേന ഉപേക്ഷിക്കുകയായിരുന്നു.
ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്കു കാരണമെന്ന് പ്രതി പോലീസിനു മൊഴി നൽകിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വച്ച് മുഹമ്മദ് ആരിഫ് യുപി സ്വദേശി തന്നെയായ മുഖീബിനെ കൊലപ്പെടുത്തിയത്.

ശരീരം രണ്ടു കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിനു ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഗുഡ്സ് ഓട്ടോ വിളിച്ച് ഒരു സ്യൂട്കേസിലും മറ്റൊരു കാർഡ് ബോർഡിലും ആക്കിയായിരുന്നു മൃതദേഹങ്ങള്‍ പാലത്തിനു സമീപം എറിഞ്ഞത്. ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് എറിഞ്ഞതെന്നും പ്രതി തന്നെ ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു. ഇയാളാണ് പോലീസിനു വിവരം നല്‍കിയത്. താമസിച്ചിരുന്ന മുറിയില്‍ അന്വേഷിച്ചെത്തിയ പോലീസ് മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുക്കുകയായികുന്നു.
അടുത്തിടെ വരെ ആരിഫ് താമസിച്ചിരുന്ന മുറിക്ക് തൊട്ടടുത്ത് തന്നെയാണ് മുഖീബ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് താൻ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ പ്രകോപിതനായ പ്രതി മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത വെള്ളമുണ്ട പോലീസ് ആരിഫിനെയും ഭാര്യയേയും ചോദ്യം ചെയ്യുകയാണ്.

0 Comments