NEWS UPDATE

6/recent/ticker-posts

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് അപകടം; നിരവധി പേർക്ക് പരുക്ക്

പാലക്കാട്: വല്ലപ്പുഴയിൽ ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണ് കാണികൾക്ക് പരുക്കേറ്റു. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിനിടെ രാത്രി 10.30 യ്ക്കാണ് സംഭവം.[www.malabarflash.com]

ഗാലറിക്ക് താങ്ങാവുന്നതിലേറെ കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഡിയത്തിന് അനുമതി ഉണ്ടായിരുന്നു. പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗത്തിന്റെ അനുമതിയോടെയാണ് സ്റ്റേഡിയം നിർമ്മിച്ചതെന്നും ഓവർസിയർ നേരിട്ടെത്തി ഗുണനിലവാരം പരിശോധിച്ച ശേഷമാണ് അനുമതിപത്രം നൽകിയതെന്നും പോലീസ് പറയുന്നു. 

സ്റ്റേഡിയത്തിന് വലിയ തുകയ്ക്ക് ഇൻഷുറൻസും ഏർപ്പെടുത്തിയിരുന്നു. കണക്കിലധികം ആളെത്തിയോയെന്ന് പരിശോധിക്കുമെന്ന് പട്ടാമ്പി പോലീസ് പറഞ്ഞു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Post a Comment

0 Comments