കണ്ണൂർ : പകുതിവിലയ്ക്ക് സ്കൂട്ടറും തയ്യൽമെഷീനും ലാപ്ടോപ്പും വാഗ്ദാനംചെയ്ത് ഒരു സംഘടനയുടെപേരിൽ സംസ്ഥാനവ്യാപകമായി തട്ടിയെടുത്തത് നൂറുകോടിയിലധികം രൂപ. നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ പേരിലാണ് തട്ടിപ്പ്. തുക ഇതിലും കൂടിയേക്കും. സ്ത്രീകളാണ് തട്ടിപ്പിൽ കുടുങ്ങിയവരിലേറെ.[www.malabarflash.com]
മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കലത്തുകാവ് ക്ഷേത്രത്തിനുസമീപം ചൂരക്കുളങ്ങരവീട്ടിൽ അനന്തുകൃഷ്ണൻ (26) മൂവാറ്റുപുഴയിൽ റിമാൻഡിലാണ്. ഇയാളെ ചോദ്യംചെയ്താലേ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാകൂവെന്ന് പോലീസ് പറഞ്ഞു. അനന്തുകൃഷ്ണന്റെ അറസ്റ്റിനുപിന്നാലെ എല്ലാജില്ലകളിൽനിന്നും പരാതിവരുന്നുണ്ട്.
1,20,000 രൂപ വിലയുള്ള സ്കൂട്ടർ 60,000 രൂപയ്ക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. പ്രാദേശികതലത്തിൽ വാർഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്നപേരിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
വിശ്വാസ്യതസൃഷ്ടിക്കാനായി ഇവർ കോഴിക്കോട് പോലീസിന്റെ നേതൃത്വത്തിലുള്ള ക്ഷേമനികേതനിൽ തയ്യൽക്ലസ്റ്റർ തുടങ്ങിയിരുന്നു. കണ്ണൂർ പോലീസ് സഹകരണസംഘവുമായി സഹകരിച്ച് സ്കൂൾകിറ്റ് വിതരണവും നടത്തി.
0 Comments