കണ്ണൂർ: കൂട്ടുപുഴ ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ നിന്ന് നൂറ്റിയൻപത് തോക്കിൻ തിരകൾ കണ്ടെത്തി. കണ്ണൂരിലേക്ക് വിരാജ്പേട്ടയിൽ നിന്ന് വരികയായിരുന്ന ബസിൽ ബർത്തിനുളളിൽ ബാഗിൽ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകൾ കണ്ടെത്തിയത്. (www.malabarflash.com)നാടൻ തോക്കിൽ ഉപയോഗിക്കുന്നവയാണ് ഇവ. എക്സൈസ് പരിശോധനയിലാണ് തിരകള്‍ കണ്ടെത്തിയത്. പിന്നീട് പോലീസിന് കൈമാറി. കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ ഇരിട്ടി സ്റ്റേഷനിലെത്തിച്ച് പോലീസ് പരിശോധന തുടരുകയാണ്.
0 Comments