കോട്ടയം: വൈക്കം വെള്ളൂർ ഇറുമ്പയത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഴുകിയനിലയിലാണ് മൃതദേഹം ഇറുമ്പയത്തെ ശാരദാവിലാസം വീട്ടിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ താമസക്കാരുണ്ടായിരുന്നില്ല. ബന്ധുവീട്ടിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇവർ വീടിനകത്ത് മൃതദേഹം കിടക്കുന്നതായി ശ്രദ്ധിച്ചത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും ഇവിടേക്ക് എത്തുകയായിരുന്നു. മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല. (www.malabarflash.com)ഒറ്റപ്പെട്ട പ്രദേശമായതിനാൽ ഇവിടെ നിന്ന് മറ്റ് ദുർഗന്ധങ്ങളോ ഒന്നും പുറത്തുവന്നിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ മകൻ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മകൻ രണ്ട് മൂന്ന് ദിവസമായി വിളിച്ചിട്ട് ഫോണെടുക്കുന്നുണ്ടായിരുന്നില്ല എന്ന് ഇവർ പറയുന്നു. ഈ മൃതദേഹം മകന്റെയാണോ എന്ന തരത്തിലുളള ഒരു സംശയം കൂടി പൊലീസ് ഉന്നയിക്കുന്നുണ്ട്. വിശദമായി പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. മറ്റ് നടപടിക്രമങ്ങൾ പൊലീസ് ആരംഭിച്ചു.
Story Highlights : A young man’s body was found decomposed inside a house in Vaikom
0 Comments