NEWS UPDATE

6/recent/ticker-posts

ദേശീയപാത നിർമാണത്തിന് വേണ്ടി അഴിച്ചുവെച്ച എഐ കാമറ വീണ്ടും സ്ഥാപിച്ചപ്പോൾ എംവിഡി അധികൃതർ ഞെട്ടി; പ്രതിദിനം കുടുങ്ങുന്നത് 600 ലേറെ പേർ


കുമ്പള: ദേശീയപാത നിർമാണത്തിനായി നീക്കംചെയ്ത എ ഐ കാമറകൾ വീണ്ടും സ്ഥാപിച്ചപ്പോൾ മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഞെട്ടി. ഓരോ ദിവസവും 600-ലധികം പേരാണ് നിയമലംഘനങ്ങൾക്ക് കുടുങ്ങുന്നത്. കാമറകൾ വീണ്ടും പ്രവർത്തനക്ഷമമായ വിവരം പല വാഹന ഉടമകളും അറിഞ്ഞിട്ടില്ലാത്തതിനാലാണ് ഇത്രയധികം പേർ 15 ദിവസത്തിനുള്ളിൽ ക്യാമറയിൽ കുടുങ്ങിയതെന്ന് എംവിഡി എൻഫോഴ്‌സ്‌മെൻ്റ് അധികൃതർ പറയുന്നു. (www.malabarflash.com)

നേരത്തെ കാമറകൾ സ്ഥാപിച്ച സമയത്ത് വളരെ കുറച്ച് പേർ മാത്രമാണ് പിടിയിലായിരുന്നത്. പിന്നീട് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മൂന്ന് വർഷത്തോളം കാമറകൾ നീക്കം ചെയ്തിരുന്നു. ഈ വർഷം മാർച്ച് ഒന്നു മുതലാണ് കാമറകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത്. ജില്ലയിൽ മറ്റൊരിടത്തും ഇല്ലാത്ത തരത്തിലാണ് ഇവിടെ നിയമലംഘനങ്ങൾ പിടികൂടുന്നത്.

ദേശീയപാതയിൽ കുമ്പള-സീതാംഗോളി റൂടിലെ ഡിവൈഡറിനടുത്തും മറ്റൊരിടത്തുമാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ചെറിയ ദൂരം യാത്ര ചെയ്യുന്ന പ്രദേശവാസികളാണ് നിയമലംഘകരിൽ കൂടുതലുമെന്നാണ് വിവരം. ജനങ്ങൾ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കീശകാലിയാകുമെന്നാണ് മോടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

Keywords: AI Camera, Reinstalled, Highway, Construction, Traffic, Violation, Kumbala, Surprising, MVD, Kasaragod News

Post a Comment

0 Comments