NEWS UPDATE

6/recent/ticker-posts

അതിഥി തൊഴിലാളികൾക്ക് വിരുന്ന് ഒരുക്കി സമൂഹ നോമ്പുതുറ Community breaks fast by preparing a feast for guest workers

പുത്തിഗെ: അന്യദേശത്തിന്റെ ആകുലതകൾ പേറി കഴിയുന്ന അതിഥി തൊഴിലാളികൾക്ക് ഗൃഹാതുരത്വത്തിന്റെ സ്മരണകൾ സമ്മാനിച്ച് വിപുലമായ നോമ്പുതുറ ഒരുക്കി എസ് വൈ എസ് പുത്തിഗെ സർക്കിൾ മാതൃകയായി.[www.malabarflash.com]

വിശ്വാസി സമൂഹം പാലിക്കേണ്ട കർമ്മങ്ങളെക്കുറിച്ചും ജീവിത ചിട്ടകളെക്കുറിച്ചുമുള്ള വിശദമായ പഠന ക്ലാസിൽ സംബന്ധിക്കുകയും പ്രവാചക നഅത് കൂട്ടമായി ആലപിക്കുകയും ആസ്വദിക്കുകയും ചെയ്തു.ആതിഥേയരുടെ സൽക്കാരത്തിലും സ്വീകരണത്തിലും ഏറെ തൊഴിലാളികൾ സന്തുഷ്ടരായാണ് അതിഥികൾ മടങ്ങിയത്.

കട്ടത്തടുക്ക യിൽ നടന്ന ഇഫ്താർ സംഗമം അബ്ദുൽ ലത്തീഫ് സ അദി കട്ടത്തടുക്ക ഉൽഘാടനം ചെയ്തു.കബീർ സ അദി മുകാരിക്കണ്ഡം ഉൽബോധനം നടത്തി.അഷറഫ് സഖാഫി ഷേണി, മുനീസ് ബിലാൽ നഗർ,നവാസ് മൊഗർ,ഇർഷാദ് സഖാഫി കളത്തൂർ,ഷരീഫ് കട്ടത്തടുക്ക,ഹംസത്തുൽ ഹാരിസ് ,സിദ്ദീഖ് മൊഗർ,ആരിഫ് ഹാശിമി രിഫായി നഗർ,മുസ്തഫ രിഫായി നഗർ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments