NEWS UPDATE

6/recent/ticker-posts

കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ ഇഡി റെയ്ഡ്; പരിശോധന നടത്തുന്നത് ഡൽഹിയിൽ നിന്നുള്ള സംഘം

കോട്ടയം: കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് കോട്ടയത്ത് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വാഴൂർ സ്വദേശിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണൽ സെക്രട്ടറിയുമായിരുന്ന നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. (www.malabarflash.com)

ഡൽഹിയിൽ നിന്നുള്ള ഇഡി സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. ഒറ്റപ്പാലം പനമണ്ണയിലെ പ്രവാസി വ്യവസായിയുടെ വസതിയിലും ഇഡിയുടെ പരിശോധന നടക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രവാസി വ്യവസായിയുടെ വീടിന് സമീപത്തുള്ള ഒരു ബന്ധുവിനെയും ഇഡി വിളിച്ചുവരുത്തിയിട്ടുണ്ട്. 

വൻ സുരക്ഷാ സന്നാഹത്തോടുകൂടിയാണ് പരിശോധന നടക്കുന്നത്. നേരത്തേ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ ഇഡി അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിലും പിന്നീട് നടത്തിയ അന്വേഷണത്തിലും നിഷാദുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

0 Comments