NEWS UPDATE

6/recent/ticker-posts

4 വയസുകാരിയെ കൊലപ്പെടുത്തി ബാ​ഗിൽ ഉപേക്ഷിച്ച സംഭവം; പ്രതികൾക്ക് 18 വർഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി


പാലക്കാട്: ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 18 വ൪ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി. പാലക്കാട് ഒലവക്കോടിൽ 2019 ജനുവരിയിൽ നടന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. [www.malabarflash.com]

പ്രതികളായ തിരുപ്പൂ൪ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2019 ജനുവരി 15 നാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് ഒലവക്കോട് താണാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ 4 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മൃതശരീരം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നാലെയാണ് ഭിക്ഷാടന സംഘങ്ങളിൽപെട്ട പ്രതികളെ പിടികൂടിയത്. കേസിൽ ഒന്നാം പ്രതി സുരേഷും, രണ്ടാ പ്രതി സത്യയും നാലാം പ്രതി ഫെമിന എന്നിവരും ഒളിവിലാണ്.

Post a Comment

0 Comments