ജയ്പുര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരന്‍ സ്വകാര്യഭാഗത്ത് പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്ഥര്‍ പിടികൂടി. (www.malabarflash.com)ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കള്ളക്കടത്തിന്റെ സൂത്രധാരനെയെയും അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗദി അറേബ്യയിലെ റിയാദില്‍നിന്ന് വന്ന വിമാനത്തില്‍നിന്നാണ് യാത്രക്കാരന്‍ ഇറങ്ങിയത്. രഹസ്യവിവരത്തെ തുടര്‍ന്ന്, ബോര്‍ഡിങ് ആരംഭിച്ച ഉടന്‍ തന്നെ ഏജന്‍സി ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ തെരയാന്‍ തുടങ്ങി. കസ്റ്റംസ് പരിശോധനയ്ക്കായി ഇയാളെ തടഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പക്ഷേ ചോദ്യം ചെയ്യലിനിടെ ഇയാള്‍ അസാധാരണമായ രീതിയില്‍ പെരുമാറിയത് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. ഉദ്യോഗസ്ഥര്‍ ഇയാളെ എക്‌സ്-റേയ്ക്ക് കൊണ്ടുപോയി. എക്‌സ്-റേ ഫലത്തില്‍ പേസ്റ്റിന്റെ രൂപത്തില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഈ കള്ളക്കടത്തലിന്റെ സൂത്രധാരനായ ഫഗേരിയയെ ഇതേവിമാനത്തില്‍ പ്രതിയെ അനുഗമിച്ചിരുന്നു. ഇയാളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഏജന്‍സി പറയുന്നതനുസരിച്ച്, ഫഗേരിയ വാഹകര്‍ക്ക് ഓരോ ട്രിപ്പിനും 10,000 മുതല്‍ 20,000 രൂപ വരെ നല്‍കിയിരുന്നു.
0 Comments