കൊല്ലം: വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കൊല്ലം കുന്നിക്കോടുനിന്നു കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണിൽ നിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
ട്രെയിനില്‍ കയറാനെത്തിയ ഒരു സ്ത്രീയുടെ ഫോണില്‍ നിന്നാണ് മകള്‍ വിളിച്ചതെന്ന് പിതാവ് പറഞ്ഞു . കുട്ടി സുരക്ഷിതയാണെന്നും ആര്‍പിഎഫുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു . കുട്ടിയെ തിരികെ എത്തിക്കാനുളള ശ്രമം നടക്കുന്നു .
വൈകിട്ട് ആറരയോടെയാണ് പോലീസില്‍ പരാതി ലഭിച്ചത് .വ്യാപക തിരച്ചിലായിരുന്നു കുന്നിക്കോട് പോലീസ് . അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും വിവരമുണ്ടായിരുന്നു .
Kollam missing girl found Tirur
0 Comments