കൊച്ചി: പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ അറിവോടെയാണോ പീഡനം എന്നറിയാൻ പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. (www.malabarflash.com)
കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണു പീഡനത്തിന് ഇരയായത്. ലോറി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. 2023 മുതൽ ഇക്കഴിഞ്ഞ മാസം വരെ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം. താൻ നേരിടുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട് കുട്ടികളിലൊരാൾ കൂട്ടുകാരിക്ക് എഴുതിയ കത്ത് ക്ലാസ് ടീച്ചർ കാണുകയും പൊലീസ് അടക്കമുള്ളവരെ ടീച്ചർ വിവരം അറിയിക്കുകയുമായിരുന്നു.News: Kuruppampady, Kochi, Kerala News, Child, Police, Arrest, Family friend, Mother, Girls, Molestation
0 Comments