NEWS UPDATE

6/recent/ticker-posts

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പ് : യുവാവിന് ഗുരുതര പരുക്ക്

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റില്‍ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ യുവാവിന് ഗുരുതര പരുക്ക്. പാണ്ടിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രശ്ശേരി ഈസ്റ്റില്‍ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. (www.malabarflash.com)

കോടശ്ശേരി സ്വദേശികളും ചെമ്പ്രശ്ശേരി സ്വദേശികളും തമ്മില്‍ കഴിഞ്ഞ ആഴ്ചയിലെ മറ്റൊരു ഉത്സവത്തില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്മാന് (37) ഗുരുതരമായി പരുക്കേറ്റു. ലുക്മാന്റെ കഴുത്തിന് വെടിയേറ്റതായാണു പ്രാഥമിക വിവരം. 

ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടശ്ശേരി സ്വദേശികളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments