കാഞ്ഞങ്ങാട് : മൻസൂർ നഴ്സിങ് കോളജിൽ കഴിഞ്ഞ ഡിസംബറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യ കുമാരി (21) മരിച്ചു. ഡിസംബർ 7ന് ആയിരുന്നു സംഭവം.[www.malabarflash.com]
ആദ്യം കോളജിനോട് ചേർന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. പിന്നീട് ഈ വർഷം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികൾ ദിവസങ്ങളോളം സമരം നടത്തി. ഈ സമരത്തിന് ഐക്യദാർഢ്യവുമായി ഭരണ – പ്രതിപക്ഷ യുവജന വിദ്യാർഥി സംഘടനകൾ നടത്തിയ സമരത്തെ പൊലീസ് നേരിട്ട രീതിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.
0 Comments