NEWS UPDATE

6/recent/ticker-posts

സാംസങ് ഗാലക്സി A56 5G, ഗാലക്സി A36 5G, ഗാലക്സി A26 5G , സവിശേഷകതകൾ അറിയാം

സാംസങ് കമ്പനി  ഈ മൂന്ന് ഫോണുകളും ലോകമെമ്പാടും ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ AI സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ ആളുകൾക്ക് മികച്ച അനുഭവം നൽകാനാണ് ഈ ശ്രമം. ‘Awesome Intelligence’ എന്ന പേര് നൽകിയ AI സംവിധാനം ഈ ഗാലക്സി A സീരീസിൽ ആദ്യമായി വരുന്നു. ഇത് സേർച്ചിങ്ങിനും നല്ല ഡസൈനും സമ്മാനിക്കുന്നു. (www.malabarflash.com)

മൊബൈൽ AI-യിൽ ഞങ്ങൾ മുന്നിൽ നിൽക്കുന്നു. ഈ AI-യുടെ ശക്തി കൂടുതൽ ആളുകൾക്ക് എത്തിക്കാനും അവർക്ക് പുതിയ വഴികൾ തുറന്നുകൊടുക്കാനും ഞങ്ങൾ ശ്രമിക്കുന്നു,” സാംസങ് മൊബൈൽ ബിസിനസ് മേധാവി ടിഎം റോ പറഞ്ഞു. “ഈ പുതിയ ഫോണുകളിലൂടെ സുരക്ഷയും വിശ്വാസവും ഉറപ്പാക്കി, എല്ലാവർക്കും നല്ലൊരു അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. ഈ ഗാലക്സി A സീരീസിൽ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട പല AI ഫീച്ചറുകളും ഉണ്ട്. ‘സർക്കിൾ ടു സെർച്ച് വിത്ത് ഗൂഗിൾ’ എന്നത് വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. ‘ഒബ്‌ജക്റ്റ് ഇറേസർ’ ഉപയോഗിച്ച് ഫോട്ടോയിൽ നിന്ന് ആവശ്യമില്ലാത്തത് നീക്കാം. ‘ഫിൽട്ടറുകൾ’ ഉപയോഗിച്ച് ഫോട്ടോകൾ മാറ്റാം. ഗാലക്സി A56 5G-യിൽ മാത്രം ഉള്ള ‘ബെസ്റ്റ് ഫേസ്’ എന്ന ഫീച്ചർ പല ഫോട്ടോകളിൽ നിന്ന് മികച്ച മുഖം തിരഞ്ഞെടുത്ത് ഒരു ചിത്രമാക്കും. ഗാലക്സി A56 5G, ഗാലക്സി A36 5G എന്നിവയിൽ 6.7 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് സ്ക്രീൻ ആണ്. 1200 നിറ്റ്‌സ് തെളിച്ചം ഉള്ളതിനാൽ എപ്പോഴും നല്ല കാഴ്ച ലഭിക്കും. മൂന്ന് ഫോണുകളിലും 5,000 mAh ബാറ്ററി ഉണ്ട്, അത് കൂടുതൽ നേരം ഉപയോഗിക്കാൻ സഹായിക്കും. A56 5G, A36 5G എന്നിവയിൽ വലിയ വേപ്പർ ചേമ്പർ ഉണ്ട്, ഇത് ഗെയിമിംഗും മറ്റ് ജോലികളും എളുപ്പമാക്കും. സാംസങ് നോക്സ് വോൾട്ട് ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്നു. ആറ് OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഈ ഫോണുകൾ വിവിധ നിറങ്ങളിൽ ലഭിക്കും. ഗാലക്സി A56 5G-യിൽ ലൈറ്റ്‌ഗ്രേ, ഗ്രാഫൈറ്റ്, ഒലിവ്, പിങ്ക് എന്നീ നിറങ്ങൾ ഉണ്ട്. ഗാലക്സി A36 5G-യിൽ ലാവെൻഡർ, ബ്ലാക്ക്, വൈറ്റ്, ലൈം നിറങ്ങൾ ഉണ്ട്. ഗാലക്സി A26 5G-യിൽ കറുപ്പ്, വെള്ള, മിന്റ് നിറങ്ങൾ ലഭിക്കും.   

Samsung has unveiled the Galaxy A56 5G, Galaxy A36 5G, and Galaxy A26 5G, featuring upgraded performance, enhanced cameras, and 5G connectivity. Check out the key specifications and features of these new models.

Post a Comment

0 Comments