ഹൈദരാബാദ്: തെലങ്കാനയിൽ ഒരേ ചടങ്ങിൽ വച്ച് രണ്ടു യുവതികളെ വിവാഹം ചെയ്ത് യുവാവ്. കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ലിംഗാപുർ ഗുംനൂർ സ്വദേശിയായ സൂര്യദേവാണ് ഒരേസമയം ലാൽ ദേവി, ഝൽകാരി ദേവി എന്നീ യുവതികളെ വിവാഹം ചെയ്തത്.
ഇരുവരുമായും താൻ പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് ഒറ്റ ചടങ്ങിൽ ഇവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും സൂര്യദേവ് പറഞ്ഞു. രണ്ടു യുവതികളുടെയും പേരുകൾ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്.
ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രണ്ടു യുവതികളും സൂര്യദേവിന്റെ കൈ പിടിച്ച് നിൽക്കുന്നത് വിഡിയോയിൽ കാണാം. ഗ്രാമത്തിലുള്ളവർ തുടക്കത്തിൽ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു. അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഇന്ത്യയിൽ ബഹുഭാര്യത്വം നിയമലംഘനമാണ്.Telangana Marriage: Double wedding in Telangana shocks the nation as Suryadev marries two women, Lal Devi and Jhalakari Devi, in a single ceremony.
0 Comments