പാറ്റ്‌ന: കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ അനന്തരവന്‍ സഹോദരന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ജഗത്പൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റായിയുടെ അനന്തരവന്‍ വിശ്വജിത്ത് യാദവാണ് മരിച്ചത്. സഹോദരന്മാര്‍ തമ്മില്‍ പരസ്പരം വഴക്കിടുകയും പിന്നാലെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. (www.malabarflash.com)
നൗഗച്ചിയ പോലീസ് സൂപ്രണ്ട് പ്രേരണ കുമാര്‍ പറയുന്നത്: സഹോദരങ്ങള്‍ തമ്മില്‍ വ്യാഴാഴ്ച രാവിലെ 7.30 ഓടെയുണ്ടായ ചെറിയ തര്‍ക്കമാണ് നിയന്ത്രണം വിട്ട് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. ഒരു സഹോദരന്‍ മറ്റേയാള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തു. ഉടനെ വെടിയേറ്റയാള്‍ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിര്‍ത്തു.
വെടിയേറ്റ് സഹോദരന്‍ ജയ്ജീതിന് ഗുരുതരമായി പരുക്കേറ്റു. ഇവരുടെ മാതാവും നിത്യാനന്ദയുടെ സഹോദരിയുമായ ഹിന ദേവിയുടെ കൈക്കും വെടിയേറ്റു. ഇരുവരെയും ഭഗല്‍പൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരും ഒരു ടാപ്പില്‍ നിന്നുള്ള വെള്ളമാണ് വീട്ടിലെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. പരുക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കിലും വിശ്വജിത്ത് യാദവ് ആശുപത്രിയില്‍ മരിച്ചു. മരിച്ചയാളുടെ പോസ്റ്റുമോര്‍ട്ടം നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Union minister Nityanand Rai’s nephew shot dead in family dispute
0 Comments