NEWS UPDATE

6/recent/ticker-posts

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി മനോഹരമാക്കാം: മ്യൂസിക് ഫീച്ചർ എത്തി


ന്യൂയോര്‍ക്ക്: ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ മ്യൂസിക് ചേർക്കാനാവുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഫീച്ചറുകള്‍ ലഭ്യമാണ്. ഇൻസ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റർഫേസ് കൊണ്ടുവരും എന്ന് കഴിഞ്ഞ വര്‍ഷം അവസാനം മുതലെ വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെ, പരീക്ഷണാടിസ്ഥാനത്തിൽ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ തെരഞ്ഞെടുത്ത വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഫീച്ചര്‍ ലഭ്യമാക്കുകയും ചെയ്തു. (www.malabarflash.com)

ഇൻസ്റ്റഗ്രാമിലേത് പോലെ മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഉൾപ്പെടുത്തുന്നതിന് ഗാനം, ആർട്ടിസ്റ്റ് അല്ലെങ്കിൽ ട്രെൻഡിംഗ് ട്രാക്കുകൾ തെരയാൻ കഴിയും. ആഗ്രഹിക്കുന്ന ട്രാക്കിന്റെ ഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റസിലെ മ്യൂസിക് ക്ലിപ്പുകൾ 15 സെക്കൻഡായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വീഡിയോക്ക് ഇതിലും കുറവാണ്.

എങ്ങനെ തെരഞ്ഞെടുക്കാം: . വാട്ട്‌സ്ആപ്പ് തുറന്ന് 'അപ്‌ഡേറ്റ്സ്' എന്ന ടാബിൽ ടാപ്പ് ചെയ്യുക. .ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ തെരഞ്ഞെടുക്കുക അല്ലെങ്കിൽ ക്യാമറ ഓണാക്കി പുതിയത് ക്ലിക്ക് ചെയ്യുക . തുടര്‍ന്ന് മേലെ വരുന്ന മ്യൂസിക് ഐക്കണില്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ട ഗാനം തെരഞ്ഞെടുക്കുക . ഇഷ്ടപ്പെട്ട ഗാനം സെര്‍ച്ച് ചെയ്യാനും ഓപ്ഷനുണ്ട് . പാട്ടിലെ ഏത് വരിയാണ് വേണ്ടത് എന്നും തെരഞ്ഞെടുക്കാം അതേസമയം അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്.

WhatsApp Users Can Now Add Songs To Status Updates. Here's How To Do It

Post a Comment

0 Comments