NEWS UPDATE

6/recent/ticker-posts

മഞ്ചേശ്വരം ഉദ്യാവറില്‍ സ്‌കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു



മഞ്ചേശ്വരം: സ്‌കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. കണ്ണാടിപ്പാറ കിദക്കാറിലെ ഹനീഫയുടെ മകന്‍ അന്‍ഫാസ്(23) ആണ് മരിച്ചത്. സുഹൃത്ത് റഹ് മാന്‍(25)നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. (www.malabarflash.com)

വ്യാഴാഴ്ച രാവിലെ 7 മണിയോടെ ഉദ്യാവറിലാണ് അപകടം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരുക്കേറ്റ റഹ് മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments