ഇപ്പോൾ വെറും 30,000 രൂപയ്ക്ക് താഴെ വിലയിൽ ഐഫോൺ 13 സ്വന്തമാക്കാനുള്ള അവസരമാണ് ലഭ്യമാകുന്നത്. ആപ്പിൾ ഫോണുകളുടെ വ്യത്യസ്തമായ രൂപകൽപ്പനയും ശക്തമായ സ്വകാര്യതാ സംവിധാനങ്ങളുമാണ് ഉപഭോക്താക്കളെ ഈ ബ്രാൻഡിലേക്ക് ആകർഷിപ്പിക്കുന്നതെന്ന് നമ്മൾക്ക് അറിയാം.
എന്നാൽ, അതിന്റെ ഉയർന്ന വിലയെ കണക്കിലെടുത്ത്, സാധാരണ ഉപഭോക്താക്കൾക്ക് ഒരു ഐഫോൺ സ്വന്തമാക്കുന്നത് എളുപ്പമല്ല. എന്നാൽ, ഇപ്പോൾ ഫ്ലിപ്കാർട്ടിന്റെ കിഴിവ്, എക്സ്ചേഞ്ച് ഡീലുകൾ എന്നിവയിലൂടെ ഒരു ആൻഡ്രോയിഡ് ഫോണിന്റെ വിലയ്ക്ക് തന്നെ ഐഫോൺ 13 ലഭ്യമാകുന്നു. 2021-ൽ പുറത്തിറങ്ങിയ ഐഫോൺ 13 ആപ്പിൾ ഔദ്യോഗികമായി നിർത്തിയെങ്കിലും, ഫ്ലിപ്കാർട്ടിൽ ഇത് ഇപ്പോഴും ലഭ്യമാണ്. 128 ജിബി വേരിയന്റിന്റെ നിലവിലെ വില 49,900 രൂപയാണ്. 9 ശതമാനം ഫ്ലാറ്റ് കിഴിവ് ലഭ്യമാകുന്നതിനാൽ 44,999 രൂപയ്ക്ക് ഇത് സ്വന്തമാക്കാൻ കഴിയും.
കൂടാതെ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 5% ക്യാഷ്ബാക്ക് ഓഫറുമുണ്ട്. കുറഞ്ഞ ബജറ്റിലുള്ളവർക്ക് EMI ഓപ്ഷനുകൾ നൽകുന്നുവെന്നതും ഒരു പ്രത്യേകതയാണ്. EMI 1,583 രൂപ മുതൽ ആരംഭിക്കും. എന്നാൽ, ഏറ്റവും വലിയ ആകർഷണമാണ് ഫ്ലിപ്കാർട്ടിന്റെ എക്സ്ചേഞ്ച് ഓഫർ. പഴയ സ്മാർട്ട്ഫോൺ കൈമാറ്റം ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് 27,500 രൂപ വരെ കിഴിവ് ലഭിക്കും. പഴയ ഫോണിന്റെ മൂല്യം 15,000 രൂപ വരെ ലഭിച്ചാൽ, ഐഫോൺ 13 വെറും 29,999 രൂപയ്ക്ക് സ്വന്തമാക്കാം. അതിനുപുറമെ, ബാങ്ക് ഓഫറുകൾ കൂടി ചേർത്ത് കൂടുതൽ വിലക്കിഴിവ് നേടാൻ സാധിക്കും. എക്സ്ചേഞ്ച് മൂല്യം പഴയ ഫോണിന്റെ മോഡലിനെയും അവസ്ഥയെയും ആശ്രയിച്ചിരിക്കും.
ഐഫോൺ 13: പ്രധാന സവിശേഷതകൾ IP68 റേറ്റിംഗ് ഉള്ള അലുമിനിയം ഫ്രെയിം ഡിസൈൻ. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ, ഡോൾബി വിഷൻ പിന്തുണ. സെറാമിക് ഷീൽഡ് ഗ്ലാസ് സംരക്ഷണം. iOS 15 ഓപ്പറേറ്റിംഗ് സിസ്റ്റം, ആപ്പിൾ A15 ബയോണിക് ചിപ്‌സെറ്റ്, മികച്ച പ്രകടനം. 4 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകൾ. 12MP+12MP ഡ്യുവൽ ക്യാമറ, 12MP ഫ്രണ്ട് ക്യാമറ. ഈ ഓഫർ ഉപഭോക്താക്കൾക്ക് ഒരു ആപ്പിൾ ഐഫോൺ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ്.
ഫ്ലിപ്കാർട്ടിന്റെ ഈ വിലക്കിഴിവ് പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. അതിനാൽ, കുറഞ്ഞ വിലയ്ക്ക് ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ഏറ്റവും നല്ല അവസരമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
0 Comments