റെസിഡന്‍ഷ്യൽ കെട്ടിടത്തിന്‍റെ 44-ാം നിലയിലാണ് തീ പടര്‍ന്നു പിടിച്ചത്. തീപിടത്തത്തെ തുടര്‍ന്ന് ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കനത്ത പുകയില്‍ ശ്വാസംമുട്ടിയാണ് ഒരാൾ മരിച്ചത്. തീപിടിത്തത്തില്‍ പരിക്കേറ്റവരെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എമര്‍ജന്‍സി സംഘങ്ങൾ ദ്രുതഗതിയില്‍ സംഭവത്തില്‍ ഇടപെട്ടു.
രാവിലെ 11.30 മണിക്കാണ് തീപിടിത്തം സംഭവിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഉടന്‍ തന്നെ വിവിധ ഫയര്‍ സ്റ്റേഷനുകളിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിക്കുകയും തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ നപടികൾ തുടങ്ങുകയും ചെയ്തു.
രാത്രി ഏഴ് മണിയോടെ അതോറിറ്റി സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് സ്ഥലം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസിന് കൈമാറി. തീപിടിത്തത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
0 Comments