ഷാർജ: എമിറേറ്റിലെ ദൈദ് എന്ന സ്ഥലത്ത് വാഹനാപകടത്തിൽ ബേക്കൽ സ്വദേശി മുക്രി ഇബ്രാഹിം (50) ആണ് മരിച്ചത് . സൂപ്പർ മാർക്കറ്റ് ഉടമയായ ഇബ്രാഹിം, റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്.[www.malabarflash.com]
ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഷാർജ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാര്യ: ആബിദ. മക്കൾ: ഇർഫാൻ, അസീം, ഇഫ്ര.
0 Comments