വെള്ളിയാഴ്ച രാത്രി 8.40 മണിയോടെ ചെമ്മനാട് ജമാഅത്ത് ഹൈസ്കൂളിന് സമീപം സംസ്ഥാന പാതയിൽ ആയിരുന്നു അപകടം. കുഴിയിൽ വീണ സ്കൂട്ടറിന് പിന്നാലെ വന്ന ലോറിയിടിച്ച് ഹനീഫ് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ ഹനീഫ് അടുത്തയാഴ്ച തന്നെ തിരികെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വിയോഗം സംഭവിച്ചത്. ദുബായിൽ കപ്പലിൽ പുതിയ ജോലി ലഭിച്ചതിനെ തുടർന്നാണ് ഹനീഫ് നാട്ടിലേക്ക് മടങ്ങിയത്.സഹോദരങ്ങൾ: സാഹിസ്, ഷാനവാസ്, ഷെരീഫ.
0 Comments