NEWS UPDATE

6/recent/ticker-posts

എം.എ റഹ്മാന്റെ പൊസങ്കടി ഒരു അന്വേഷണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

ഉദുമ: എം.എ റഹ്മാന്റെ പൊസങ്കടി ഒരു അന്വേഷണ റിപ്പോര്‍ട്ട് എന്ന നാവലിന്റെ പ്രകാശനം ഉദുമ മൂലയിലെ അദ്ദേഹത്തിന്റെ ഈസാസ് വസതിയില്‍ വെച്ച് നടന്നു. പരിഭാഷയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവായ കെ.വി കുമാരന്‍ ഉദുമ തമിഴ് എഴുത്തുകാരനും പ്രസാധകനുമായ ശാലൈ ബഷീറിന്റെ നേതൃത്വത്തിലുള്ള തമിഴ് സാംസ്‌കാരിക സംഘത്തിലെ ചരിത്രകാരനും ഗവേഷകനുമായ ചെന്നൈയിലെ പ്രൊഫസര്‍ ആര്‍ മുഹമ്മദ് ഹസ്സന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.[www.malabarflash.com]


നാഗര്‍കോവിലെ അറബി മലയാളം ഗവേഷകന്‍ അന്‍സാര്‍ മിദാലം, നാഗൂറിലെ ഡാല്‍മാന്‍ ആസിഫ്, ചെന്നൈയിലെ വെബ് ഡെവലെപ്പര്‍ അബ്ദുള്‍ ലത്തിഫ്, ഐ.ടി. വിദഗ്ദന്‍ തമീമുല്‍ അന്‍സാരി, സഞ്ചാര സാഹിത്യകാരനും ജൈവകര്‍ഷകനുമായ കേഡര്‍ മിരാന്‍ ഷാഹുല്‍ ഹമിദ്, പ്രാദേശിക ചരിത്രകാരന്‍ അസ്‌കര്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

റഹ്മാനും, പത്‌നി സാഹിറയും ചേര്‍ന്ന് ഓരോരുത്തര്‍ക്കും പുസ്തകത്തിന്റെ കോപ്പികള്‍ നല്‍കി. നിരൂപകനായ വായനക്കാരന്‍ സയ്യദ് ബഹാറുദ്ധീന്‍ പുസ്തകം അവതരിപ്പിച്ചു.

Post a Comment

0 Comments