NEWS UPDATE

6/recent/ticker-posts

ദുബൈയിൽ പനി ബാധിച്ച്​ കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു

ദുബൈ: ദുബൈയിൽ പനിബാധിച്ച് കാസർകോട് സ്വദേശിയായ  യുവാവ് മരിച്ചു. കാസർകോട് ചൗക്കി ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസായിരുന്നു. ദുബൈ കറാമ അൽഅൽത്താർ സെന്‍ററിലെ ജീവനക്കാരനാണ്.[www.malabarflash.com]


പനി ബാധിച്ച് വ്യാഴാഴ്ച  രാവിലെ ദുബൈ റാശിദ് ആശുപത്രിയിൽ ചികിൽസതേടിയ ഇദ്ദേഹം വൈകുന്നേരത്തോടെ മരിച്ചുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. നാലുവർഷമായി ദുബൈയിൽ ജോലി ചെയ്യുന്ന റിഷാൽ വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് മരണം.

ബ്ലാർക്കോട് റിസാന മഹല്ലിൽ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. അവിവാഹിതനാണ്​. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി. ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments