മാരുതി ഇ വിറ്റാര റേഞ്ചും ബാറ്ററിയും
ഇതിൽ 49kWh, 61kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. രണ്ട് ബാറ്ററികളും ബിവൈഡിയിൽ നിന്നുള്ളത് ആയിരിക്കും. കൂടാതെ ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കുകയും ചെയ്യും. 49kWh ബാറ്ററി പതിപ്പ് 192.5Nm ടോർക്കിൽ പരമാവധി 143bhp പവർ വാഗ്‍ദാനം ചെയ്യുന്നു.
പ്രധാന സവിശേഷതകൾ
ഫ്ലോട്ടിംഗ് ഡ്യുവൽ-സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള സമകാലിക ഇന്റീരിയർ ഡിസൈനാണ് ഇതിനുള്ളത്. ഡാഷ്‌ബോർഡിലും ഫ്ലോട്ടിംഗ് സെന്റർ കൺസോളിലും ഗ്ലോസ് ബ്ലാക്ക് ഫിനിഷുണ്ട്. ഇ വിറ്റാരയുടെ പൂർണ്ണ ഫീച്ചർ ലിസ്റ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ തുടങ്ങിയ സവിശേഷതകൾ ഈ ഇലക്ട്രിക് എസ്‌യുവിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 7 എയർബാഗുകൾ തുടങ്ങിയവ വാഗ്‍ദാനം ചെയ്യും.

0 Comments