NEWS UPDATE

6/recent/ticker-posts

കാസറകോട്ടെ എംബിബിഎസ് വിദ്യാർത്ഥിനി കളമശ്ശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശിനി അമ്പിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ സഹപാഠികൾ കണ്ടത്.[www.malabarflash.com] 


കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ് അമ്പിളി. ശനിയാഴ്ച രാത്രി ഷോപ്പിങ് കഴിഞ്ഞെത്തിയ ഹോസ്റ്റലിലെ സഹപാഠികളാണ് അമ്പിളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അമ്പിളി മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായാണ് വിവരം.

കാസര്‍കോട് ഹോസ്ദുര്‍ഗ് ഉദിനൂര്‍ തടിയന്‍കോവല്‍ പുതിയപുരയില്‍ പി.പി. ചന്ദ്രന്റെയും ഗീതയുടെയും മകളാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. 
Toll free helpline number: 1056, 0471-2552056)

Post a Comment

0 Comments