ബേക്കൽ: എൻ വൈ എൽ ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് ബേക്കൽ ( 43) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]
പരേതരായ കെ.അബൂബക്കർ – നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റംസീന . മക്കൾ: ഹംസ, റയാൻ , റാസി . സഹോദരങ്ങൾ: ദാവൂദ്, ഹാഷിം, ഷംസുദ്ദീൻ, അഷ്റഫ്, സുലൈഖ, ബദ്റുന്നിസ.
ബേക്കൽ സ്വദേശിയും പെരിയാട്ടടുക്കത്തു താമസക്കാരനുമായ റാഷിദ് ഫുട്ബോൾ ടൂർണ്ണമെന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ടും സജീവ ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.
0 Comments