NEWS UPDATE

6/recent/ticker-posts

പരുന്തിന്‍റെ ആക്രമണത്തില്‍ തേനീച്ചക്കൂട് ഇളകി; കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

കൽപറ്റ: വയനാട്ടിൽ കാപ്പി തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വയോധികൻ തേനീച്ച കുത്തേറ്റ് മരിച്ചു. വയനാട് കാട്ടിക്കുളത്ത് ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. 

ആലത്തൂർ എസ്റ്റേറ്റില് ജോലി ചെയ്തിരുന്ന വെള്ളുവിനാണ് തേനീച്ച കുത്തേറ്റത്.  പരുന്തിന്‍റെ ആക്രമണത്തില്‍ തേനീച്ചകൂട് വെള്ളുവിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. വെള്ളുവിന്റെ  മൃതദേഹം തുടർ നടപടികൾക്കായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരും.

Keywords: Old aged man, Death, Honeybee, Bite, Estate, Wayanad, Obituary, Kerala News

Post a Comment

0 Comments