സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് പ്രമേയത്തിലൂടെ പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇസ്രയേലിനെ വംശഹത്യ നടത്തുന്ന രാഷ്ട്രമായി പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയും വേണം. 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും തങ്ങളുടെ മാതൃരാജ്യത്തിനായുള്ള ന്യായമായ പോരാട്ടത്തില്‍ പലസ്തീന്‍ ജനതയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്യുന്നതായും എംഎ ബേബി അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയത്തില്‍ പറഞ്ഞു.
0 Comments