NEWS UPDATE

6/recent/ticker-posts

ബേഡകത്ത് പലചരക്ക് കടയുടമയായ യുവതിയെ കടക്കുള്ളിൽ കയറി തിന്നറൊഴിച്ച് തീകൊളുത്തി; പ്രതി പിടിയിൽ

കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തി. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) പൊള്ളലേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.[www.malabarflash.com]

രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനായ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമിക്കാൻ കാരണം എന്നാണ് വിവരം.

Post a Comment

0 Comments